വിഷ്ണു ഉണ്ണികൃഷ്ണൻ
വിഷ്ണു ഉണ്ണികൃഷ്ണൻ ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

പണി വന്നത് പാകിസ്ഥാനിൽ നിന്ന്; ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ

സമകാലിക മലയാളം ഡെസ്ക്

ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച് നടനും തിരക്കഥതൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. പാകിസ്ഥാനിൽ നിന്നാണ് അക്കൗണ്ട് ​ലോ​ഗിൻ ചെയ്തിരുന്നതെന്നും 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നവെന്നും വിഷ്‌ണു സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.

‘‘എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി. ഇന്നലെ മുതൽ എന്റെ ഫെയ്സ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത്‌ പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ്‌ ചെയ്യുകയും, ചിലരോടു പണം ആവശ്യപ്പെട്ടു മെസേജ് അയയ്ക്കുകയും ചെയ്തതായി അറിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫെയ്സ്ബുക്കിൽ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും (ജിനു ബെൻ), ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാക്കിസ്ഥാനിൽ നിന്നാണ്," വിഷ്ണു ഉണ്ണികൃഷ്ണൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്തവർ നിരവധി അശ്ലീല ചിത്രങ്ങൾ ഈ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളാണ് ഇക്കാര്യം വിഷ്ണുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ