സാന്ദ്ര തോമസ്
സാന്ദ്ര തോമസ് ഫെയ്സ്ബുക്ക്
ചലച്ചിത്രം

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

സമകാലിക മലയാളം ഡെസ്ക്

ടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ പള്ളിയിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിർദേശങ്ങൾ അക്കമിട്ട് പറഞ്ഞുകൊണ്ടുള്ളതാണ് സാന്ദ്രയുടെ പോസ്റ്റ്. ഈ നാടിന് എന്തുപറ്റി എന്ന ചോദ്യവുമായാണ് താരത്തിന്റെ കുറിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാന്ദ്ര തോമസിന്റെ കുറിപ്പ്

ഈ നാടിനിത്‌ എന്തു പറ്റി

ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു....

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല.

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല.

3. അഥവാ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.

4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കൻ പാടില്ല .

5. ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.

സ്തോത്രം ഹല്ലേലുയ്യ !

സഭയും മതവും നീണാൾ വാഴട്ടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി