മനു ജ​ഗത്
മനു ജ​ഗത് ഫെയ്സ്ബുക്ക്
ചലച്ചിത്രം

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സമകാലിക മലയാളം ഡെസ്ക്

ങ്കമണി സിനിമയിലെ ആർട്ട് വർക്കിനെ പരിഹസിച്ച അശ്വന്ത് കോക്കിന് മറുപടിയുമായി സിനിമയുടെ ആർട്ട് ഡയറക്ടർ മനു ജ​ഗത്. കൂതറ വർക്കാണെന്നും തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല എന്നുമാണ് അശ്വന്ത് പറഞ്ഞത്. വിമർശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും പരിഹസിക്കാം എന്ന് കരുതരുത് എന്നാണ് മനു കുറിച്ചത്.

കുറെ വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് ഇന്ന് ഈ നിലയിൽ നിൽക്കാൻ പറ്റുന്നത്. അങ്ങനെ നീ പറയുമ്പോഴേക്കും അനുവദിച്ചുതരാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു മനു കുറിച്ചത്. ചിത്രത്തിൽ ചെയ്ത സെറ്റിന്റെ ഫോട്ടോകൾക്കൊപ്പമായിരുന്നു മനുവിന്റെ പോസ്റ്റ്. ചിത്രത്തിലെ നായകന്റെ വീട് ഉൾപ്പടെ പഴയ കാലത്തിന് അനുസരിച്ച് നിർമിച്ചെടുക്കുകയായിരുന്നു. കൂടാതെ തങ്കമണി ടൗൺ ഷിപ്പും പൂർണമായി സെറ്റിട്ടതാണ്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനു ജ​ഗത്തിന്റെ കുറിപ്പ് വായിക്കാം

തങ്കമണി എന്ന സിനിമയ്ക്കുവേണ്ടി ഞാനും എന്റെ സഹപ്രവർത്തകരും കൂടിഎനിക്കനുവദിച്ചു കിട്ടിയ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മാക്സിമം ചെലവ് കുറച്ചു ചെയ്ത തങ്കമണി എന്ന ടൗൺ ഷിപ്പ്. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലർത്താൻ ശ്രമിക്കാറുണ്ട്. സമയവും, സാമ്പത്തികവും, കാലാവസ്ഥയും പ്രതികൂലമാവുന്ന സാഹചര്യത്തിലും പെർഫെക്ഷന് പ്രാധാന്യം കൊടുത്തുതന്നെയാണ് ചെയ്യാറ്. കാലഘട്ടം കൂടി അടയാളപ്പെടുത്തേണ്ട നിർമിതി ആയതുകൊണ്ട് തെറ്റുകൾ വരാം..അത് ചൂണ്ടി കാണിക്കുന്നതും നല്ല കാര്യമാണ് സ്വീകാര്യവും ആണ്.. എന്നുവെച്ച് വിമർശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത്. ഇതൊക്കെ കൂതറ വർക്ക്‌ ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റ് ആവില്ലെന്നും പറയുന്നകേട്ടു.. കുറെ വർഷത്തെ കഠിനാധ്വാനം ആണ് ഇന്നീ നിലയിൽ നില്കാൻ പറ്റുന്നത്.അങ്ങനെ നീ പറയുമ്പോഴേക്കും അനുവദിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. നിനക്ക് മനസ്സിലാകില്ല. എന്റൊപ്പം വിയർപ്പൊഴുക്കിയ കുറേപ്പേരുണ്ട്..അവരുടെയൊക്കെ വിഷമം കണ്ടില്ലെന്നു വെയ്ക്കാൻ പറ്റില്ല..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി