ഗുരുചരണ്‍ സിങ്
ഗുരുചരണ്‍ സിങ് ഇൻസ്റ്റ​ഗ്രാം
ചലച്ചിത്രം

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

ഹിന്ദി ടെലിവിഷന്‍ താരം ഗുരുചരണ്‍ സിങ്ങിനെ കാണാതായതായി പരാതി. പ്രമുഖ സീരിയലായ താരക് മെഹ്ത ക ഉല്‍ട്ടാ ചഷ്മയിലൂടെയാണ് ശ്രദ്ധേയനാവുന്നത്. റോഷന്‍ സിങ് സോധി എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. താരത്തിന്റെ അച്ഛന്റെ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.

അഞ്ച് ദിവസം മുന്‍പാണ് 50കാരനായ ഗുരുചരണിനെ കാണാതാവുന്നത്. ബാഗുമായി ഡല്‍ഹി വിമാനത്താവളത്തിന് സമാപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഡല്‍ഹി സ്വദേശിയായ ഗുരുചരണിനെ കണ്ടെത്തുന്നതിനായി പല ടീമായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം 20ന് രാത്രി 8.30 ഓടെയാണ് അദ്ദേഹം മുംബൈയിലേക്ക് പോവുകയാണ് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്നത്. എന്നാല്‍ അദ്ദേഹം മുംബൈയില്‍ എത്തിയിട്ടില്ല. ഫോണില്‍ വിളിച്ചപ്പോഴും കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് കുടുംബം പരാതി നല്‍കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രധാനപ്പെട്ട സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ഡിസിപി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

തുമ്പായി ലഭിച്ചത് കാറിന്റെ നിറം മാത്രം, അഞ്ചുമാസത്തിനിടെ പരിശോധിച്ചത് 2000ലധികം സിസിടിവി ദൃശ്യങ്ങള്‍; വയോധികയുടെ അപകടമരണത്തില്‍ പ്രതി പിടിയില്‍

നിരന്തരം മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്ന സിനിമ

'എത്രയും വേഗം അവനെ കൊല്ലണം'; കോടതിയില്‍ നിന്നും നീതി കിട്ടിയെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ