യേശുദാസും മോഹന്‍ലാലും
യേശുദാസും മോഹന്‍ലാലും  ഫെയ്സ്ബുക്ക്
ചലച്ചിത്രം

'ഗാനഗന്ധര്‍വ്വന്‍റെ വസതിയില്‍'; അമേരിക്കയില്‍ പോയി യേശുദാസിനെ സന്ദർശിച്ച് മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

ടന്‍ മോഹന്‍ലാലും ഗായകന്‍ യേശുദാസും നീണ്ട ഇടവേളയ്ക്ക് ശേഷം ഒറ്റ ഫ്രെയിമില്‍. അമേരിക്കന്‍ യാത്രക്കിടെ പകര്‍ത്തിയ ചിത്രം മോഹന്‍ലാലാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രം ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

പിന്നണി ഗാനരംഗത്തു നിന്ന് ഇടവേളയെടുത്ത് ഗാനഗന്ധര്‍വ്വന്‍ കുടുംബസമേതം അമേരിക്കയിലാണ് ഏറെക്കാലമായി താമസം. അമേരിക്കന്‍ സന്ദര്‍ശനത്തിനെ മോഹന്‍ലാല്‍ യേശുദാസിന്‍റെ വസതിയിലെത്തി അദ്ദേഹത്തെ കാണുകയായിരുന്നു. "ഗാനഗന്ധർവൻ്റെ വസതിയിൽ... പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിൻ്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ" എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

നിലവില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കിലാണ് താരം ഇപ്പോള്‍. ത്രീഡി ചിത്രമായൊരുങ്ങുന്ന ബറോസിന്റെ സംഗീതത്തിന്റെയും സൗണ്ടിന്റെയും ജോലികൾ ഇവിടെയാണ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ