എം മണികണ്ഠന്‍
എം മണികണ്ഠന്‍ ഫയല്‍ ചിത്രം
ചലച്ചിത്രം

സംവിധായകന്‍ എം മണികണ്ഠന്‍റെ വീട്ടില്‍ മോഷണം: ഒരു ലക്ഷം രൂപയും സ്വർണവും നഷ്ടപ്പെട്ടു; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് സിനിമാ സംവിധായകൻ എം മണികണ്ഠന്റെ വീട്ടിൽ മോഷണം. മധുരയിലെ ഉസിലംപട്ടിയിലുള്ള സംവിധായകന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉസിലംപട്ടിയിയാണ് മണികണ്ഠന്റെ ജന്മദേശം. സിനിമ തിരക്കുകളിൽ ആയതിനാൽ അദ്ദേ​ഹം കുടുംബത്തോടൊപ്പം ചെന്നൈയിൽ പുതിയ വീട് വച്ച് താമസിക്കുകയാണ്. താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേൽനോട്ടത്തിലാണുള്ളത്.

കഴിഞ്ഞദിവസം വൈകുന്നേരം വീട്ടിലെത്തിയ ഡ്രൈവറാണ് വീടിന്റെ ​ഗേറ്റ് തുറന്നുകിടക്കുന്നത് ശ്രദ്ധിക്കുന്നത്. അകത്തു കയറി നോക്കിയപ്പോൾ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. തുടർന്ന് ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

2014-ൽ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠൻ. 2022-ൽ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം ചിത്രം സ്വന്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ധൈര്യം വന്നിട്ടില്ല; പൊതു സംവാദത്തില്‍ മോദിയെ പരിഹസിച്ച് ജയറാം രമേശ്