ദംഗലില്‍ സുഹാനി ഭട്‌നഗര്‍, സുഹാനി
ദംഗലില്‍ സുഹാനി ഭട്‌നഗര്‍, സുഹാനി ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

ദംഗലില്‍ ആമിര്‍ ഖാന്റെ മകള്‍; നടി സുഹാനി ഭട്‌നഗര്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൂപ്പര്‍ഹിറ്റ് ചിത്രം ദംഗല്‍ സിനിമയില്‍ ആമിര്‍ ഖാന്റെ മകളായി എത്തിയ സുഹാനി ഭട്‌നഗര്‍ അന്തരിച്ചു. 19 വയസായിരുന്നു.

ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെയുണ്ടായ വാഹനാപകടത്തിൽ സുഹാനിയുടെ കാലൊടിഞ്ഞിരുന്നു. ഇതിൻറെ ചികിത്സയുടെ പാർശ്വഫലമായാണ് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ 17 സ്വദേശിയാണ്. ദംഗലില്‍ ബബിത ഫോഗട്ടിന്റെ കുട്ടിക്കാലമാണ് സുഹാനി അവതരിപ്പിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായതോടെ സുഹാനി ഏറെ ശ്രദ്ധനേടി. ദംഗലിനു പുറമെ ഏതാനും ടെലിവിഷൻ സീരിയലുകളിലും ബാലതാരമായി വേഷമിട്ടിരുന്നു. പഠനത്തിനുവേണ്ടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു