എവി രാജു, തൃഷ
എവി രാജു, തൃഷ ഫെയ്സ്ബുക്ക്
ചലച്ചിത്രം

'ശ്രദ്ധകിട്ടാന്‍ ഏതു തലത്തിലേക്കും തരംതാഴുന്ന മനുഷ്യർ'; മുന്‍ എഐഎഡിഎംകെ നേതാവിനെതിരെ തൃഷ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അപകീര്‍ത്തി പരാമര്‍ശത്തില്‍ മുന്‍ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ നടി തൃഷ. എഐഎഡിഎംകെയുടെ എംഎല്‍എമാരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃഷയുടെ പേര് വലിച്ചിഴച്ചതാണ് വിവാദമായത്.

ശ്രദ്ധകിട്ടാന്‍ വേണ്ടി ഏതു തലത്തിലേക്കും തരംതാഴുന്ന ഹീനരായ മനുഷ്യരെ ആവര്‍ത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്നുവെന്നും ഇതിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും തൃഷ എക്സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2017ല്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ ചേരിപ്പോരിനെ തുടര്‍ന്ന് 100 എംഎല്‍എമാരെ കൂവത്തൂരിലെ ഒരു റിസോർട്ടിലേക്ക് മാറ്റിയിരുന്നുവെന്നും അന്ന് ഒരു എംഎല്‍എയുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രതിഫലം നല്‍കി നടി തൃഷയെ റിസോർട്ടിലെത്തിച്ചുവെന്നുമായിരുന്നു എവി രാജുവിന്റെ പ്രസ്താവന. എവി രാജു വാര്‍ത്താ സമ്മേളനം നടത്തിയതിന്‍റെ വിഡിയോ സോഷ്യല്‍ഡമീഡിയയിലടക്കം വൈറലായതോടെയാണ് രൂക്ഷ വിമര്‍ശനവുമായി നടി രംഗത്തെത്തിയത്.

കഴിഞ്ഞ നവംബറിലാണ് നടന്‍ മണ്‍സൂര്‍ അലി ഖാന്‍ തൃഷയ്‌ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. 'ലിയോ'യില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടന്‍ പറഞ്ഞത്. ഇതിനെതിരെ താരം ശക്തമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം