കമല്‍ ഹാസനൊപ്പം സംവിധായകന്‍ ചിദംബരവും മഞ്ഞുമ്മല്‍ ബോയ്സ് ടീമും
കമല്‍ ഹാസനൊപ്പം സംവിധായകന്‍ ചിദംബരവും മഞ്ഞുമ്മല്‍ ബോയ്സ് ടീമും ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

'സിനിമ കണ്ടയുടൻ ചെന്നൈയിലേക്ക് വിളിപ്പിച്ചു'; മഞ്ഞുമ്മൽ ബോയ്സിനൊപ്പം കമൽഹാസൻ; 'ഇതാണ് ക്ലൈമാക്സ്'

സമകാലിക മലയാളം ഡെസ്ക്

നിങ്ങൾ സിനിമയിൽ കണ്ടതല്ല, ഇതാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ക്ലൈമാക്സ്. ഉലകനായകൻ കമൽഹാസനുമായുള്ള ഈ കൂടിക്കാഴ്ച. പറയുന്നത് മറ്റാരുമല്ല ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ്. സിനിമയുടെ പ്രമോഷന് ഇടയിലാണ് ചെന്നൈയിൽ വച്ച് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരവും സം​ഗീത സംവിധായകൻ സുഷിന്‍ ശ്യാമും അഭിനേതാക്കളും ഉൾപ്പടെ കമൽഹാസനെ കണ്ടത്.

കമൽഹാസനു വേണ്ടി പ്രത്യേക പ്രിമിയർ ഷോയും സംഘടിപ്പിച്ചിരുന്നു. ‘ഗുണ’ സംവിധായകൻ സന്താനഭാരതിയും പ്രിമിയർ കാണാൻ എത്തിയിരുന്നു. ‘ഇതാണ് സിനിമയുടെ ഫൈനൽ ക്ലൈമാക്സ്’ എന്നായിരുന്നു കമൽഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ ചിദംബരം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

കമൽഹാസന്റെ കടുത്ത ആരാധകനാണ് ചിദംബരം. കലാസംവിധായകൻ അജയൻ ചാലിശ്ശേരിയും കമൽഹാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ‘ഓരോ കഥകൾക്കും കോരിത്തരിപ്പിക്കുന്ന ക്ലൈമാക്സുകൾ ഉണ്ടാകും. ഉലകനായകൻ കമൽ സാറിനും ‘ഗുണ’ സംവിധായകൻ സന്താനഭാരതി സാറിനും ഒപ്പം പ്രിയപ്പെട്ട ചിദംബരം. മഞ്ഞുമ്മൽ സിനിമ കണ്ടയുടൻ ചെന്നൈയിലേക്ക് വിളിപ്പിച്ചു, സന്തോഷം നേരിൽ അറിയിച്ചു. മഞ്ഞുമ്മൽ സിനിമയെപ്പറ്റിയും ഗുണ ഷൂട്ടിങ്ങ് കാലത്തിലെ ഒരുപാട് കാര്യങ്ങളും ഞങ്ങൾക്കൊപ്പം ഒരു മണിക്കൂർ നേരം പങ്കുവെച്ചു. വളരെ വളരെ സന്തോഷം.’- എന്നാണ് അദ്ദേഹം കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തിന്റെ അഭിനേതാക്കളായ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അഭിറാം, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്മാന്‍, ചന്ദു സലിംകുമാര്‍, വിഷ്ണു രഘു തുടങ്ങിയവരും കമല്‍ഹാസനെ കാണാന്‍ എത്തിയിരുന്നു. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. 1991ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ ഗുണ എന്ന ചിത്രത്തിന്റെ റഫറന്‍സ് മഞ്ഞുമ്മല്‍ ബോയ്‌സിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം