ചലച്ചിത്രം

'ഷെയിൻ ഇനി വേണ്ട, എല്ലാവരും ഒന്നടങ്കം എതിർത്തു; വളരെ തെറ്റിദ്ധരിക്കപ്പെട്ടൊരു പയ്യനാണ്': ഇടവേള ബാബു

സമകാലിക മലയാളം ഡെസ്ക്

ളരെയധികം തെറ്റിദ്ധരിക്കപ്പെട്ട യുവനടനാണ് ഷെയിൻ നി​ഗമെന്ന് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു.  ജീവാതാനുഭവങ്ങള്‍ ഇല്ലാത്തതാണ് ഷെയിനിന്റെ പ്രശ്നം എന്നാണ് അദ്ദേഹം പറയുന്നത്. അമ്മ സംഘടന ഷെയിനിനെ ഏറ്റെടുത്ത് കൃത്യമായി ​ഗൈഡ്ലൈൻ കൊടുക്കുകയായിരുന്നെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലായിരുന്നു നടന്റെ പരാമർശം. 

ഷെയ്നോടുള്ള അടുപ്പം അബിയോടുള്ള അടുപ്പമാണ്, ആ കുടുംബത്തോടുള്ള അടുപ്പമാണ്. വളരെ തെറ്റിദ്ധരിക്കപ്പെട്ടൊരു പയ്യനാണ് ഷെയിൻ നിഗം. പുതിയ തലമുറയ്ക്ക് ഇല്ലാത്ത ഒരു കാര്യമാണ് ഷെയ്നിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം, അനുഭവങ്ങള്‍. ജീവാതാനുഭവങ്ങള്‍ ഇല്ലാത്തതാണ് പ്രശ്‌നം. നമുക്ക് ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങളും മറ്റുള്ളവരുടെ വേദനകള്‍ അറിയാനുള്ള അവസരങ്ങളും ഉണ്ടായാല്‍ നമ്മള്‍ എന്ത് കാര്യത്തിലാണെങ്കിലും ഒരു മിനിറ്റ് ചിന്തിക്കും. സെറ്റില്‍ നമുക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാകും, അതില്‍ നമ്മള്‍ പ്രതികരിക്കുമ്പോള്‍ അത് എത്രമാത്രം ആളുകളെ വേദനിപ്പിക്കും എന്നൊന്ന് ചിന്തച്ചാല്‍ നമുക്ക് അത് ഒഴിവാക്കാന്‍ കഴിയും. ഷെയ്ന്റെ കാര്യത്തില്‍, അവന്‍ മനസില്‍ ചിന്തിക്കുന്നത് ആയിരിക്കില്ല പുറത്തേക്ക് വരുന്നത്.- ഇടവേള ബാബു പറഞ്ഞു. 

പല പ്രശ്‌നങ്ങളുടെയും ഇടയിലാണ് ‘അമ്മ’യിലേക്ക് ഷെയിൻ വരുന്നത്. അത് പരിഹരിച്ച് വന്നപ്പോഴാണ് അടുത്ത പ്രശ്‌നം. എല്ലാവരും ഒന്നടങ്കം ഷെയിനിനെ എതിര്‍ത്തു. ഷെയിൻ ഇനി വേണ്ട എന്നായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. അപ്പോള്‍ ബാബുരാജ് ആണ് എന്നോട് പറഞ്ഞത്, ‘എന്തിനാണ് ഒരു പയ്യന്റെ ഭാവി കളയുന്നതെന്ന്’. അങ്ങനെയാണ് ലോകത്ത് ഒരാളും ചെയ്യാത്ത രീതിയില്‍ ഒരു സംഘടന നടനെ ഏറ്റെടുക്കുകയായിരുന്നു എന്നാണ് ഇടവേള ബാബു പറഞ്ഞത്. 

കൃത്യമായി ഒരു ഗൈഡ്‌ലൈന്‍ കൊടുത്തപ്പോള്‍ ഷെയിൻ ശരിയായി എന്നാണ് താരം പറയുന്നത്. അങ്ങനെയൊരു ഗൈഡ്‌ലൈന്‍ ഇല്ലാത്തത് ആയിരുന്നു ഷെയിനിന്റെ പ്രശ്‌നം. അല്ലാതെ നല്ല പയ്യനാണ്, നല്ല നടനാണ്, തനിക്ക് ഒരുപാട് പ്രതീക്ഷകളുള്ള നടനാണ്. മറ്റു ഭാഷകളില്‍ നിന്ന് വരെ ഷെയിനിന്റെ ഡേറ്റ് ചോദിച്ച് തന്നെ വിളിക്കുന്നുണ്ടെന്നും ഇടവേള ബാബു പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ