ചലച്ചിത്രം

സിനിമ പ്രമോഷനിടെ ശരീരത്തിൽ പിടിച്ചു; യുവാവിനെ ഓടിച്ചിട്ട് തല്ലി, കാലു പിടിപ്പിച്ച് അവതാരക: വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

നുഷ് നായകനായി എത്തുന്ന ക്യാപ്റ്റൻ മില്ലറിന്റെ പ്രീ റിലീസ് ഇവന്റിനിടെ അവതാരകയ്ക്കു നേരെ ലൈം​ഗിക അതിക്രമം. അവതാരക ഐശ്വര്യ രഘുപതിയാണ് അതിക്രമത്തിന് ഇരയായത്. ആൾക്കൂട്ടത്തിൽ നിൽക്കുന്നതിനിടെ ഐശ്വര്യയുടെ ശരീരത്തിൽ ഒരാൾ പിടിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഐശ്വര്യ വെളിപ്പെടുത്തി. 

ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ എന്നെ ഉപദ്രവിച്ചു. ഞാന്‍ അവനെ അപ്പോള്‍ തന്നെ നേരിട്ടു. അടികൊടുക്കാതെ അവിടെ നിന്ന് പോകാന്‍ ഞാന്‍ അനുവദിച്ചില്ല. അവന്‍ ഓടി, പക്ഷേ ഞാന്‍ അവനെ പിന്തുടര്‍ന്നു. ഞാനെന്റെ പിടി വിട്ടില്ല.ഒരു സ്ത്രീയുടെ ശരീരഭാഗത്ത് കൈവച്ചിട്ട് കൂസലില്ലാതെ കടന്നുകളയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ അവനുനേരെ ഒച്ചവയ്ക്കുകയും അവനെ അടിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുണ്ടായിരുന്നത് വളരെ നല്ല ആളുകളായിരുന്നു, ലോകത്തിൽ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യർ അവശേഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഒരു ചെറിയ ശതമാനം രാക്ഷസന്മാർ ഉള്ള ലോകത്ത് ജീവിക്കാൻ തന്നെ ഭയം തോന്നുന്നു.- ഐശ്വര്യ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചു. 

അതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. വലിയ ആൾക്കൂട്ടത്തെയാണ് വിഡിയോയിൽ കാണുന്നത്. അതിനിടയിൽ ഐശ്വര്യയേയും മറ്റൊരു സ്ത്രീയേയും കാണാം. ഐശ്വര്യ തന്നെ ഉപദ്രവിച്ച ആളെ മർദിക്കുന്നതും വിഡിയോയിൽ കാണുന്നത്. ഇയാൾ ഐശ്വര്യയുടെ കാൽ പിടിക്കുന്നതും വ്യക്തമാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആളെ ഐശ്വര്യ പിന്നാലെ ഓടി മർദിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് വിഡിയോ. 

ജനുവരി മൂന്നിന് ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ധനുഷും ക്യാപ്റ്റൻ മില്ലറിന്റെ മുഴുവൻ ടീമും പങ്കെടുത്ത ചടങ്ങിനിടെയാണ് അവതാരകയ്ക്ക് ദുരനുഭവമുണ്ടായത്. സിനിമ പ്രമോഷനിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ക്യാപ്റ്റൻ മില്ലർ ജനുവരി 12ന് പൊങ്കൽ റിലീസിന് തയാറെടുക്കുകയാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി