ചലച്ചിത്രം

നയന്‍താര ചിത്രം അന്നപൂരണി നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കി; മാപ്പു പറഞ്ഞ് നിർമ്മാതാക്കൾ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നയന്‍താര ചിത്രം അന്നപൂരണി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തു. വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയുടെ സഹനിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് ക്ഷമാപണം നടത്തി.

ഹിന്ദു മതത്തെയോ ബ്രാഹ്മണ സമുദായത്തെയോ ഏതെങ്കിലും തരത്തില്‍ മുറിവേല്‍പ്പിക്കുന്നതിന് ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്നും, ഏതെങ്കിലും സമുദായത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും കത്തില്‍ പറയുന്നു. സിനിമ നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയ രംഗങ്ങള്‍ എഡിറ്റ് ചെയ്തു നീക്കും. അതിനുശേഷം ചിത്രം വീണ്ടും പ്രക്ഷകരിലേക്കെത്തുമെന്നും നിര്‍മ്മാതാക്കള്‍ സൂചിപ്പിച്ചു. പ്രമുഖ സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റായിരുന്ന നിലേഷ് കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അന്നപൂരണി. നയന്‍താരയുടെ 75-ാമത് ചിത്രം കൂടിയാണിത്. 

സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം നിരവധി നെഗറ്റീവ് റിവ്യൂകള്‍ വന്നിരുന്നു. ഹിന്ദുവിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കു എന്നും സമൂഹമാധ്യമങ്ങളിലും ഹൈന്ദവ മതസംഘടനകളും ആരോപണം ഉന്നയിച്ചിരുന്നു. 

ലവ് ജിഹാദിനെ പ്രമോട്ട് ചെയ്യുന്നു എന്ന ഹിന്ദു സേവാ പരിഷദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമയ്‌ക്കെതിരെ മധ്യപ്രദേശിലെ ജബല്‍പൂരില്‍ പൊലീസ് കേസെടുത്തിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ