ചലച്ചിത്രം

'അച്ഛൻ കൊട്ടാരത്തിൽ വളർന്ന തമ്പുരാനല്ല, അടുത്ത വീട്ടിൽ ജോലിക്കു വരുന്നവർക്ക് ഭക്ഷണം കൊടുത്ത കാര്യമാണ് പറഞ്ഞത്'

സമകാലിക മലയാളം ഡെസ്ക്

നിക്കും അച്ഛനുമെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണൻ. അച്ഛൻ പറഞ്ഞത് ഒരു ഏഴു വയസുകാരന്റെ കൊതിയെ കുറിച്ചാണ്. അദ്ദേഹം ഒരു കൊട്ടാരത്തിൽ വളർന്ന തമ്പുരാനല്ല. മണ്ണിൽ കുഴികുത്തി ഭക്ഷണം കഴിക്കുന്ന രീതി പണ്ട് കാലത്ത് നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്നുവെന്നും ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. 

വീട്ടു ജോലിക്ക് വരുന്നിരുന്നവർക്ക് മുറ്റത്ത് കുഴികുത്തി കഞ്ഞികൊടുത്തിരുന്നത് കൊതിയോടെ നോക്കിയിരുന്നിട്ടുണ്ടെന്ന കൃഷ്ണകുമാറിന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം നേരിട്ടിരുന്നു. പിന്നാലെ ലണ്ടൻ യാത്രയ്ക്കിടെ പ്രാവിന് നിലത്ത് തീറ്റ കൊടുക്കുന്നത് വിവാദമാകുമോ? എന്ന പരാമർശം ദിയയേയും വിവാദത്തിലാക്കിയിരുന്നു.

എൺപതുകളിലെ ഓർമ്മകളാണ് അച്ഛൻ ആ വിഡിയോയിൽ പറഞ്ഞതെന്നും അന്ന് അച്ഛന് ഏഴോ എട്ടോ വയസുമാത്രമായിരുന്നെന്നും ദിയ പറഞ്ഞു. അച്ഛന്റെ ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ ബ്രേക്ക്ഫാറ്റിന് പഴങ്കഞ്ഞി കണ്ടപ്പോഴാണ് അച്ഛൻ പഴയ കാലം ഓർത്തെടുത്ത് പങ്കുവെച്ചത്. ചില കാര്യങ്ങൾ അങ്ങനെ തന്നെ കാണണമെന്നും വളച്ചൊടിക്കരുതെന്നും ദിയ പറഞ്ഞു. 

അച്ഛന്റെ വീട്ടിലെ കാര്യമല്ല വിഡിയോയിൽ പറയുന്നത്. അടുത്ത വീട്ടിൽ ജോലിക്കു വരുന്നവർക്ക് അച്ഛന്റെ അമ്മ ഭക്ഷണം കൊടുത്ത കാര്യമാണ് പറഞ്ഞത്. അന്ന് ഭക്ഷണം കൊടുക്കാൻ വീട്ടിൽ പാത്രമൊന്നുമില്ല. അത്ര പാവപ്പെട്ട കുടുംബമായിരുന്നു അച്ഛന്റേത്. പിന്നെ അങ്ങനെ ഭക്ഷണം കഴിക്കുന്നത് അന്നത്തെ രീതിയായിരുന്നു അത് കൂടി മനസിലാക്കണം. തന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട് അവർ ഒരിക്കലും തന്നെയോ അച്ഛനെയോ തെറ്റുദ്ധരിക്കരുതെന്ന് നിർബന്ധമുള്ളതു കൊണ്ടാണ് ഇത് വിശദീകരിക്കുന്നതെന്നും ദിയ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'