ചലച്ചിത്രം

ഏറ്റെടുക്കാൻ ആരും വന്നില്ല, നടൻ കെഡി ജോർജിന്റെ മൃതദേഹം രണ്ടാഴ്‌ച മോർച്ചറിയിൽ; സംസ്കാരം നാളെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്തരിച്ച പഴയകാല നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെഡി ജോർജിൻറെ മൃതദേഹം രണ്ടാഴ്ച കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ ആളില്ലാതെ 
എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ തന്നെ. ഏറ്റെടുക്കാൻ ആരുമില്ലെന്ന് വ്യക്തമാക്കി ചലച്ചിത്ര പ്രവർത്തകർ അന്തിമകർമ്മങ്ങൾക്ക് ഒരുങ്ങിയിട്ടും മൃതദേഹം വിട്ടു നൽകാൻ സർക്കാർ തയ്യാറായില്ലെന്നാണ് ആക്ഷേപം. ഒടുവിൽ കഴിഞ്ഞ ദിവസം മോർച്ചറിക്ക് മുന്നിൽ വെച്ചാണ് ജോർജിന്റെ പൊതുദർശനം നടത്തിയത്. നാളെ ജോർജിൻ്റെ സംസ്കാര ചടങ്ങുകൾ നടക്കും. 

ഏറ്റെടുക്കാൻ ആരുമില്ലെന്ന് ജോർജിനെ അറിയുന്ന കലാകാരൻമാർ മരിച്ച ഡിസംബർ 29ന് തന്നെ സർക്കാരിനെ അറിയിച്ചിരുന്നു. എങ്കിലും നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാൽ ആദ്യം പത്രപരസ്യം കൊടുക്കുകയായിരുന്നു. എന്നാൽ മൃതദേഹം ഏറ്റെടുക്കാൻ ആരും വന്നില്ല. ഏഴ് ദിവസം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകാമെന്ന് പൊലീസും കോർപറേഷനും വാക്കുനൽകിയിരുന്നു. എന്നാൽ അത് നടന്നില്ല. ഒടുവിൽ മൃതദേഹം സർക്കാർ തന്നെ സംസ്കരിക്കുമെന്ന് തീരുമാനിച്ചു. അങ്ങനെ അന്തിമോപചാരവും പൊതുദർശനവും മോർച്ചറിക്ക് മുന്നിൽ തന്നെയാക്കുകയായിരുന്നു. 

മലയാള സിനിമകൾക്ക് ഡബ്ബ് ചെയ്തുകൊണ്ടാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലം ചെന്നൈയിലായിരുന്ന ഇദ്ദേഹം പിൻകാലത്ത് കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു. 

ബന്ധുക്കളാരുമില്ലാത്ത ജോർജ് കലൂർ ഉള്ള പുത്തൻ ബിൽഡിങ്ങിൽ ആയിരുന്നു താമസിച്ചിരുന്നത്. അസുഖബാധിതനാകുന്നതിന് മുമ്പ് വരെ ഡബ്ബിങ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മിർസാപൂർ, ബാംബൈ മേരി ജാൻ എന്നീ വെബ് സീരീസുകൾക്കാണ് അവസാനമായി ശബ്ദം നൽകിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്