ചലച്ചിത്രം

'പങ്കാളി നിരന്തരം സ്വാധീനിച്ചു, സ്വന്തം ഇഷ്ടങ്ങൾ എനിക്ക് മനസിലാക്കാനായില്ല': ചർച്ചയായി സാമന്തയുടെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാലോകത്തെ ഇഷ്ടതാരമാണ് സാമന്ത. ആരോ​ഗ്യം ശ്രദ്ധിക്കുന്നതിനായി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോൾ. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തന്റെ ജീവിതത്തിൽ പറ്റിയ തെറ്റിനെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ്. 

തന്റെ പങ്കാളിയുടെ സ്വാധീനത്തില്‍ സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരിച്ചറിയുന്നതില്‍ തെറ്റുപറ്റി എന്നാണ് താരം പറഞ്ഞത്. റെഡ്ഡിറ്റിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ഇപ്പോള്‍ ചിരിപ്പിക്കുന്ന തെറ്റ് എന്താണ് എന്നായിരുന്നു ചോദ്യം.

'ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട തെറ്റ് ആ കാലഘട്ടത്തിൽ എനിക്കുണ്ടായിരുന്ന പങ്കാളി നിരന്തരം സ്വാധീനിച്ചതിനാൽ, എന്റെ സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കാൻ പരാജയപ്പെട്ടു. മറുവശത്ത്, ഏറ്റവും ദുഷ്‌കരമായ സമയങ്ങളിൽ പോലും വിലപ്പെട്ട ഒരു പാഠം പഠിക്കാനുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ എന്റെ വ്യക്തിപരമായ വളർച്ചയുടെ നിമിഷം സംഭവിച്ചു.'- എന്നാണ് സാമന്ത കുറിച്ചത്. 

നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തിന്റെ മുന്‍ ഭര്‍ത്താവും നടനുമായ നാഗചൈതന്യയെക്കുറിച്ചാണ് താരത്തിന്റെ പരാമര്‍ശം എന്നാണ് ആരാധകര്‍ പറയുന്നത്. സ്വയം കണ്ടെത്താന്‍ വിവാഹത്തില്‍ നിന്ന് പുറത്തുകടക്കേണ്ടതായി വന്നു എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. 2021ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ