സാന്ത്വനം ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം പൊട്ടിക്കരയുന്ന ഗോപിക
സാന്ത്വനം ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം പൊട്ടിക്കരയുന്ന ഗോപിക ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

'അഞ്ജലി ഇനി ഇല്ല', അവസാന ഷോട്ട് കഴിഞ്ഞ് പൊട്ടിക്കരഞ്ഞ് ഗോപിക: വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരമാണ് ഗോപിക അനില്‍. സ്വാന്തനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രമായി എത്തിയാണ് ഗോപിക പ്രേക്ഷക ശ്രദ്ധനേടിയത്. ചിത്രത്തിലെ ശിവന്‍- അഞ്ജലി ജോഡികള്‍ക്ക് പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ സീരിയല്‍ അവസാനിപ്പിച്ചിരിക്കുകയാണ്. സീരിയലിന്റെ അവസാന ഷോട്ടും പൂര്‍ത്തിയാക്കിയ നിമിഷത്തേക്കുറിച്ച് ഗോപിക പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്.

ഇനി കാമറയ്ക്കു മുന്നില്‍ അഞ്ജലിയായി അഭിനയിക്കാനാവില്ല എന്നത് തന്റെ ഹൃദയം തകര്‍ക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ലൊക്കേഷനിലെ വിഡിയോയ്‌ക്കൊപ്പമായിരുന്നു ഗോപികയുടെ കുറിപ്പ്. അവസാന രംഗം ചിത്രീകരിച്ചതിനു ശേഷം വികാരാധീനയാവുന്ന ഗോപികയെ ആണ് വിഡിയോയില്‍ കാണുന്നത്. കരഞ്ഞുകൊണ്ട് സഹതാരങ്ങളേയും അണിയറ പ്രവര്‍ത്തകരോട് വിട പറയുകയാണ് ഗോപിക.

അവസാനത്തെ ദിവസം, അഞ്ജലിയായുള്ള അവസാനത്തെ ഷോട്ട് ഹൃദയഭേദകമായിരുന്നു. ഇനി കാമറയ്ക്ക് മുന്നില്‍ അഞ്ജലിയായി അഭിനയിക്കാനാവില്ല എന്നത് എന്നെ ഹൃദയം തകര്‍ക്കുന്നു. എന്റെ മുഴുവന്‍ ഹൃദയവും കൊടുത്താണ് അഞ്ജലിയായത്. ഞാന്‍ അഞ്ജലി ആവുന്നത് മിസ് ചെയ്യും. എനിക്കു വേണ്ടി മാത്രമാണ് അഞ്ജലി എന്ന കഥാപാത്രത്തെ എഴുതിയത് എന്നാണ് എനിക്ക് തോന്നുന്നത്. അത് എനിക്ക് ഇത്ര മനോഹരമായ യാത്ര സമ്മാനിക്കുമെന്ന് കരുതിയില്ല. അഭിനയിക്കുന്നതിലും അപ്പുറം കഥാപാത്രമായി ജീവിക്കുകയായിരുന്നു. എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും അഞ്ജലിയെ എനിക്കായി നല്‍കുകയും ചെയ്ത ക്രൂവിന് നന്ദി പറയുന്നു. കഥാപാത്രത്തെ സ്വീകരിക്കുകയും എന്നെ കുടുംബത്തിലെ ഒരാളായി കാണുകയും ചെയ്ത പ്രേക്ഷകര്‍ക്ക് വലിയ നന്ദി പറയുന്നു. അഞ്ജലി, നീയെന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഒരുപാട് നന്ദിയുണ്ട്.- ഗോപിക കുറിച്ചു.

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ശിവാഞ്ജലി എന്നും മനസിലുണ്ടാക്കും എന്നാണ് ആരാധകരുടെ കമന്റുകള്‍. സീരിയലിന്റെ രണ്ടാം ഭാഗം ഇറക്കണം എന്നാവശ്യപ്പെടുന്നവരും നിരവധിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം