പി ജയചന്ദ്രന്‍
പി ജയചന്ദ്രന്‍ എ സനീഷ്, എക്സ്പ്രസ് ഫോട്ടോസ്
ചലച്ചിത്രം

'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി..'; മലയാളത്തിന്റെ ഭാ​വ​ഗായകന് ഇന്ന് 80-ാം പിറന്നാൾ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് ഇന്ന് 80-ാം പിറന്നാള്‍. 1944 മാര്‍ച്ച് മൂന്ന് കുംഭത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ജനനം. പ്രായത്തിന്റെ അസ്വസ്ഥതകളുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ശബ്ദത്തിന് ഇന്നും യൗവനമാണ്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി തലമുറകള്‍ നെഞ്ചിലേറ്റിയ പതിനയ്യായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. രാമനാഥന്‍ മാഷാണ് സംഗീതത്തില്‍ ആദ്യഗുരു. സിനിമയില്‍ ദേവരാജന്‍ മാസ്റ്ററും.

യുവജനനോത്സവ വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക്

സ്കൂള്‍ യുവജനോത്സത്തില്‍ നിന്നായിരുന്നു തുടക്കം. 1958ലെ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗത്തില്‍ ഒന്നാമനായും ലളിതസംഗീതത്തിൽ രണ്ടാമനുമായി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ പി ജയചന്ദ്രൻ. 1965ൽ മദ്രാസിലെത്തി. ഇന്ത്യാ-പാക് യുദ്ധഫണ്ടിനായി എംബിശ്രീനിവാസൻ നടത്തിയ ഗാനമേളയിൽ യേശുദാസിന് പകരക്കാരനായി 'പഴശ്ശിരാജ' യിലെ 'ചൊട്ട മുതൽ ചുടല വരെ' പാടിയത് വഴിത്തിരിവായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചന്ദ്രതാരയുടെ 'കുഞ്ഞാലിമരയ്ക്കാർ' ചിത്രത്തിലൂടെ മലയാള സിനിമയില്‍ ആദ്യ ചുവടുവെപ്പ്. 'ഒരു മുല്ലപ്പൂ മാലയുമായ'- എന്നു തുടങ്ങുന്നതായിരുന്നു ആദ്യ ഗാനം. ജി ദേവരാജന്‍ സംഗീതം ചെയ്ത 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനം ജയചന്ദ്രനെ കൂടുതല്‍ ജനപ്രിയനാക്കി.

പുരസ്‌കാരങ്ങള്‍

1986ല്‍ പുറത്തിറങ്ങിയ 'ശ്രീനാരായണ ഗുരു' എന്ന ചിത്രത്തിലെ 'ശിവശങ്കരാ സര്‍വ' എന്ന ഗാനത്തിലൂടെ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

ആറ് തവണ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ തമിഴ്‌നാട സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു. ഭാര്യ ലളിത, ലക്ഷ്മി, ദിനനാഥ് എന്നവരാണ് മക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍