ചലച്ചിത്രം

ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു അവര്‍ക്ക്, സില്‍ക്ക് സ്മിതയെ വിവാഹം കഴിച്ച പുരുഷന്‍ ഞാനാണ്; ഷൂട്ട് കഴിഞ്ഞപ്പോള്‍ നന്ദി പറഞ്ഞെന്നും മധുപാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സില്‍ക്ക് സ്മിതയെന്ന പേര് ഇന്നും സിനിമാ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്തതാണ്. തെന്നിന്ത്യന്‍ സിനിമകളില്‍ 80 കളിലേയും 90 കളിലേയും യുവാക്കളുടെ ഹരമായി മാറിയ സില്‍ക്ക് സ്മിതയെക്കുറിച്ചുള്ള ഓര്‍മകളാണ് നടനും സംവിധായകനുമായ മധുപാല്‍ പങ്കുവെക്കുന്നത്. ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു സില്‍ക്ക് സ്മിതയെന്നും വിവാഹം, കുടുംബം, കുട്ടികള്‍ എന്നിവയെക്കുറിച്ചെല്ലാം അവര്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവെന്നും സില്‍ക്ക് സ്മിത സമകാലിക മലയാളത്തോട് പറഞ്ഞു.

ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയായിരുന്നു അവര്‍. കൊച്ചുകുട്ടിയെപ്പോലെ വിവാഹത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മക്കളെ കുറിച്ച് ഒക്കെ സ്വപ്‌നം കണ്ട സ്ത്രീയായിരുന്നു. അതെല്ലാം എന്നോട് പറയുകയും ചെയ്യുമായിരുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും അവരെ ഒരാള്‍ വിവാഹം ചെയ്യണമെന്ന്. എന്റെ ജീവത്തില്‍ ഒരുപക്ഷേ, അതുണ്ടാവില്ലായിരിക്കും. തികച്ചും സാധാരണക്കാരിയായ സ്ത്രീ. ശരീരം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ കാശ് വാങ്ങിക്കുന്ന സ്ത്രീയായി മാറിയപ്പോഴും അവരില്‍ ഒരമ്മ ഉണ്ടായിരുന്നു. അവരുടെ പെരുമാറ്റത്തിലൊക്കെ മനസിലാവാന്‍ കഴിഞ്ഞത് അവരില്‍ ഒരമ്മയെ കണ്ടിരുന്നു.

സില്‍ക്ക് സ്മിത നൂറ് ശതമാനം ജെനുവിനായിട്ടുള്ള സ്ത്രീയാണ്. ഞാന്‍ വളരെ ആദരവോടെയും ബഹുമാനത്തോടെയാണ് ഓര്‍ക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയാണ്. ഒരുപാട് ആഹ്രങ്ങള്‍ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു. ഒരുപാട് സ്വപ്‌നം കണ്ടിട്ടുള്ള സ്ത്രീയായിരുന്നു അവര്‍.

ശരീരം മുഴുവന്‍ മേക്കപ്പിട്ടാണ് അവര്‍ വരുന്നത് തന്നെ. അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരാള്‍ അവരെ വിവാഹം കഴിക്കുന്ന സീന്‍ വേണമെന്നത്. പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ എന്ന സിനിമയിലാണ് അങ്ങനെയൊരു സീന്‍ ഉണ്ടായത്. സീന്‍ കഴിഞ്ഞ് പോയപ്പോള്‍ അവര്‍ എന്നോട് താങ്ക്‌സ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായി സില്‍ക്ക് സ്മിത ഒരുപാട് കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അവരുടെ സ്വകാര്യത എന്നോട് മാത്രമായി പറഞ്ഞതാണ്. അവര്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനെന്തായാലും പറയില്ല. ഇല്ലാത്തതുകൊണ്ട് അതെങ്ങനെ പറയും. അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശരിയല്ലെന്ന് തന്നെയാണ് വിശ്വാസം.

അവരുടെ മരണത്തെക്കുറിച്ച് ചികഞ്ഞു പോകുമ്പോള്‍ നമുക്ക് അപരിചിതമായ കാര്യങ്ങളാവും അറിയാനും കേള്‍ക്കേണ്ടി വരിക. എനിക്കറിയാവുന്ന സില്‍ക്ക് സ്മിതയെന്ന് പറയുന്നത് എന്റെ കൂടെ കുറച്ചു നാള്‍ അഭിനയിച്ച ഒരു സ്ത്രീയാണ്. ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അവരെ ഞാന്‍ കണ്ടിട്ടില്ല. ആ സിനിമയുടെ റിലീസ് കഴിഞ്ഞ് അഞ്ചോ ആറോ മാസം കഴിഞ്ഞ് അവര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. അവരവരുടെ ജീവിതം ജീവിച്ചുവെന്നും മധുപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്