ക്രിസ്മസ്

നഖങ്ങളിലും വിരുന്നെത്തി ക്രിസ്മസ് നിറങ്ങള്‍; നെയില്‍ ആര്‍ട്ടിലെ ഡിസംബര്‍ ട്രെന്‍ഡ് 

ജീന ജേക്കബ്

ടുപ്പില്‍ മാത്രം മതിയോ ക്രിസ്മസ് മയം? ഇത്തവണ അത് നഖങ്ങളിലേക്കും കൂടി എത്തിച്ചാലോ? സംഗതി അല്‍പം ചിലവേറിയതാണെങ്കിലും ഈ പുതിയ ട്രെന്‍ഡും ഏറ്റെടുക്കപ്പെട്ടുകഴിഞ്ഞു. ഇതോടെ ക്രിസ്മസ് വര്‍ണ്ണങ്ങളും സാന്താക്ലോസുമെല്ലാം നഖങ്ങളിലേക്കും വിരുന്നെത്തിക്കഴിഞ്ഞു. 

ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഇവയുടെ ഭംഗി ഡിസംബര്‍ മാസം മുഴുവന്‍ ആസ്വദിക്കാനാണ് നെയില്‍ ആര്‍ട്ട് പ്രേമികള്‍ക്ക് ഇഷ്ടം. പതിവുപോലെ ചുവപ്പും വെള്ളയും തന്നെയാണ് നെയില്‍ ആര്‍ട്ടിലെയും ക്രിസ്മസ് നിറങ്ങള്‍. സാന്താക്ലോസിന്റെ രൂപം മുതല്‍ നക്ഷത്രങ്ങള്‍ വരെ നഖങ്ങളില്‍ ചെയ്‌തെടുക്കാം. 

നെയില്‍ എക്‌സ്‌റ്റെന്‍ഷന്‍ സഹിതമാണ് ചെയ്യേണ്ടതെങ്കില്‍ ഏകദേശം 5000രൂപയോളമാകും ചിലവ്. നഖങ്ങള്‍ നീട്ടി വളര്‍ത്തിയവര്‍ക്ക് നെയില്‍ ആര്‍ട്ട് മാത്രം ചെയ്‌തെടുത്താല്‍ മതിയെങ്കില്‍ അവയ്ക്ക് ചിലവ് കുറവാണ്. ഒരു നഖത്തില്‍ മാത്രമായിട്ടും ഇവ ചെയ്തുനല്‍കുന്നുണ്ട്. എക്‌സ്‌റ്റെന്‍ഷന്‍ സഹിതമാണെങ്കില്‍ ഇതിന് ഏകദേശം 2000 രൂപ വരെയാണ് ചിലവ്. ജെല്‍, അക്രലിക് മോഡലുകളിലാണ് ഇവ ചെയ്തു നല്‍കുന്നത്. 

സാധാരണ നെയില്‍ എക്‌സ്റ്റെന്‍ഷന്‍ ചെയ്യുന്നത് പോലെതന്നെ കൃത്രിമ നഖം ഉപയോഗിച്ചാണ് ഇവയും ചെയ്യുന്നത്. കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്നതുകൊണ്ടുതന്നെ എല്ലാ പരിപാടികള്‍ക്കും യോജിച്ച ഡിസൈനുകളാണ് സാധാരണ ആളുകള്‍ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ക്രിസ്മസ് തീം ചെയ്യാന്‍ ആവശ്യക്കാരേറെയാണ്. ഡ്രസ്സിലെ തീംഡ് ഡിസൈനുകള്‍ ഫാഷന്‍ ട്രെന്‍ഡുകളില്‍ നിന്ന് പുറത്തായപ്പോള്‍ ആ സ്ഥാനം കൈയ്യടക്കിയിരിക്കുകയാണ് നെയില്‍ ആര്‍ട്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''