ദേശീയം

മല്യയെയും ലളിത് മോദിയെയും രാജ്യത്ത് എത്തിക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടോ?; വിമര്‍ശനവുമായി സുപ്രീംകോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പൊതുമേഖല ബാങ്കുകളില്‍ നിന്നും 9000 കോടി രൂപയുടെ വായ്പ എടുത്ത് ബ്രിട്ടണിലേക്ക് മുങ്ങിയ വിജയ്മല്യയെയും, ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിയെയും ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നതില്‍ കേന്ദ്രത്തിന് എതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുവരെയും തിരിച്ചുകൊണ്ടുവരാന്‍ മോദിസര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവുകള്‍ മാനിക്കാത്ത വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ മനോഭാവത്തെയും കോടതി വിമര്‍ശിച്ചു. വിജയ് മല്യ, ലളിത് മോഡി എന്നിവരെ ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരുന്നത് വൈകുന്നത് സംബന്ധിച്ച് ഈ മാസം 15 ന് മുന്‍പ് മറുപടി നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. അല്ലാത്ത പക്ഷം വിദേശകാര്യസെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

ചിലര്‍ നിയമലംഘനങ്ങള്‍ നടത്തി രാജ്യം വിട്ടോടുന്നു. ഇവരെ തിരിച്ചുകൊണ്ടുവന്ന് നിയമത്തിന് മുന്‍പില്‍ നിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ എട്ടുമാസത്തിനിടെ ഇതുസംബന്ധിച്ച് നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്.  ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി കേസ് വെളളിയാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍