ദേശീയം

രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകന്റെ സ്വത്ത് കണ്ടുകെട്ടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി.സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് രവികൃഷ്ണ.

2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാജസ്ഥാന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭ രവികൃഷ്ണയുടെ കമ്പനിക്ക് '108' ആംബുലന്‍സുകളുടെ കരാര്‍ നല്‍കി. എന്നാല്‍ ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേട് നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ആംബുലന്‍സ് ട്രിപ്പുകളുടെ എണ്ണത്തില്‍ കമ്പനി ക്രമക്കേട് നടത്തിയെന്നും ജി.പി.എസ് സംവിധാനം ഘടിപ്പിക്കാതെയാണ് ട്രിപ്പുകള്‍ നടത്തിയതെന്നും അന്വേഷത്തില്‍ തെളിഞ്ഞു. മാത്രവുമല്ല സിക്വിറ്റ്‌സയ്ക്ക് യോഗ്യതയില്ലാതെയാണ് കരാര്‍ ലഭിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് രവികൃഷ്ണയുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി