ദേശീയം

ഐഎസ് തീവ്രവാദികള്‍ മുംബൈ തീരം വഴി രാജ്യത്ത് പ്രവേശിക്കുമെന്ന്‌ മുന്നറിയിപ്പ്; സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ മുംബൈ കടല്‍ത്തീരം വഴി ഇന്ത്യയില്‍ പ്രവേശിക്കാനൊരുങ്ങുന്നുവെന്ന സൂചനയെ തുടര്‍ന്ന് നഗരത്തിലെ സുരക്ഷ കര്‍ശനമാക്കി. മൂന്ന് ഐഎസ് തീവ്രവാദികള്‍ കടല്‍ത്തീരം വഴി മുംബൈയിലെത്തിയേക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് മുംബൈ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തി. മുറിയെടുക്കുന്നതിനും മറ്റും തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെടാന്‍ സാധ്യതയില്ലാത്ത ചെറിയ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ പരിശോധന. 

2008ല്‍ മുംബൈ തീരം വഴി നഗരത്തിലെത്തിയ ലഷ്‌കര്‍ തീവ്രവാദികളായിരുന്നു 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍