ദേശീയം

യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ ഫേസ്ബുക്കില്‍; മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മുന്‍സിപ്പല്‍ കൗണ്‍സിലറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോനി മുന്‍സിപ്പല്‍ കൗണ്‍സിലറായ രാംകുമാര്‍ ചൗഹാനെയാണ് ഗാസിയാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത രാം കുമാര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആദിത്യനാഥിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഗ്രേറ്റര്‍ നോയിഡ സ്വദേശിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

യോഗി ആദിത്യനാതിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം രാംകുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും നീക്കിയതായി പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം തയ്യാറാക്കുന്നതില്‍ മാറ്റാരുടേയെങ്കിലും പങ്കുണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി