ദേശീയം

ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണോ ഇന്ത്യക്കാര്‍; വിമര്‍ശനവുമായി ചിദംബരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ ബിജെപി നേതാവ് തരുണ്‍ വിജയിയുടെ വംശീയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരം. ആര്‍എസ്എസുകാരും ബിജെപിക്കാരും മാത്രമാണോ ഇന്ത്യക്കാരെന്ന് ചിദംബരം ചോദിച്ചു. 

ഞങ്ങള്‍ കറുത്ത വശംജരോടൊപ്പം ജീവിക്കുന്നുണ്ടെന്നാണ് തരുണ്‍ വിജയിയുടെ പരാമര്‍ശം. ഇതില്‍ 'ഞങ്ങള്‍'എന്നതില്‍ ഉള്‍പ്പെടുന്നത് ആരൊക്കെയാണ്? ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ മാത്രമാണോ തരൂണ്‍ ഇന്ത്യക്കാരായി കണക്കാക്കിയിരിക്കുന്നതെന്നും ട്വിറ്ററിലൂടെ ചിദംബരം ചോദിച്ചു.

അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തരുണ്‍ വിജയിയുടെ
വിവാദ പ്രസ്താവന. ഇന്ത്യക്കാര്‍ വംശീയ വിദ്വേഷമുള്ളവരല്ലെന്ന് വ്യക്തമാക്കുന്നതിനായിരുന്നു, തങ്ങള്‍ ഉത്തരേന്ത്യക്കാര്‍ കറുത്തവരായ ദക്ഷിണേന്ത്യക്കാരോടൊപ്പം ജീവിക്കുന്നുണ്ടെന്ന ഉദാഹരണം തരുണ്‍ വിജയ് മുന്നോട്ടുവെച്ചത്. എന്നാല്‍ വ്യാപക പ്രതിഷേധമാണ് തരുണ്‍ വിജയിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി