ദേശീയം

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ധൃതരാഷ്ട്രരെന്ന് കെജ് രിവാള്‍; ബിജെപിയെ വിജയിപ്പിക്കാനായി കണ്ണടയ്ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ധൃതരാഷ്ട്രരെ പോലെയാണ് പെരുമാറുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. വോട്ടിങ് മെഷിന്‍ കൃത്രിമത്തിന് നേര്‍ക്ക് കണ്ണടച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മകനായ ബിജെപിയെ ഏത് വിധേനയും വിജയിപ്പിക്കുന്നതിനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് കെജ് രിവാള്‍ ആരോപിച്ചു. 

ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നതിനെ കുറിച്ച് അന്വേഷിക്കാതെ, ആരോപണം ഉയര്‍ന്ന വോട്ടിങ് മെഷിനുകള്‍ക്ക് പകരം വേറെ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വയ്ക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ഇത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രീയയുടെ തന്നെ ആവശ്യമെന്തെന്നും കെജ് രിവാള്‍ ചോദിക്കുന്നു. 

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഡല്‍ഹിയില്‍ ഉണ്ടെങ്കിലും ഏപ്രില്‍ 23ലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായി വോട്ടിങ് മെഷിനുകള്‍ രാജസ്ഥാനില്‍ നിന്നും കൊണ്ടുവന്നതിന് പിന്നിലും ക്രമക്കേടുണ്ടെന്ന് കെജ് രിവാള്‍ ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി