ദേശീയം

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു നേട്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എട്ടു സംസ്ഥാനങ്ങളിലായി പത്തു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിളക്കമാര്‍ന്ന നേട്ടം. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, അസം, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ബിജെപി ജയം നേടിയത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു നടന്ന രണ്ടു സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. ഡല്‍ഹിയില്‍ എഎപിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ബിജെപിയുടെ ജയം.

ശക്തമായ ത്രികോണ മല്‍സരം നടന്ന ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ ബിജെപി ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് സീററ് പിടിച്ചെടുത്തു. അസമിലെ ധീമാജിയിലും ഹിമാചലിലെ ബോരഞ്ച് മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അസമില്‍ ബിജെപിയിലെ റനോജ് പെഗു 9,285 വോട്ടിനാണ് വിജയിച്ചത്. ഹിമാചലില്‍  ബിജെപിയിലെ അനില്‍ ദീമാന്‍ 8,290 വോട്ടുകള്‍ക്കു ജയം നേടി. കര്‍ണാടകിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നഞ്ചന്‍കോഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാളി എന്‍ കേശവമുത്തി  20,000 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു. 

മധ്യപ്രദേശിലെ ബന്ധവ്ഗഢ് മണ്ഡലം ബിജെപി നിലനിര്‍ത്തി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ്ഥാനാര്‍ഥിയാണ് മുന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍