ദേശീയം

ന്യൂനപക്ഷ വിഭാഗത്തിലെ ദരിദ്ര പെണ്‍കുട്ടികളുടെ സമൂഹവിവാഹത്തിനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ന്യൂനപക്ഷവിഭാഗങ്ങളിലെ ദരിദ്രരായ പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താനൊരുങ്ങുന്നു. ഈ നടപടിയിലൂടെ ത്രീവ്രഹിന്ദുമുഖമെന്ന പ്രതിച്ഛായയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ന്യൂനപക്ഷവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താനുള്ള തീരുമാനമെന്ന് ന്യൂനപക്ഷകാര്യമന്ത്രി മൊഹ്‌സിന്‍ റാസ പറഞ്ഞു. ഓരോ പെണ്‍കുട്ടിക്കും 20,000 രൂപവീതവും സമൂഹവിവാഹത്തിന്റെ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 

മുസ്ലീം, സിക്ക്, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ദരിദ്രരായ പെണ്‍കുട്ടികളുടെ വിവാഹമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 20 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ക്കാകും പദ്ധതി ഏറെ ഗൂണം ചെയ്യുക.

ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട നൂറ് പേരുടെ വിവാഹങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരൂമാനം. സര്‍ക്കാരിന്റെ ഈ പദ്ധതിക്ക് മികച്ച അംഗീകാരമാണ് ലഭിക്കുന്നതെന്നും മൊഹ്‌സിന്‍ റാസ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി

ബിരുദ പ്രവേശനം; സിയുഇടി ഹാള്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍, ഡ്രസ് കോഡ്, വിശദാംശങ്ങള്‍

കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാര്‍ട്ടിക്കു ഭരണം നഷ്ടമായി

അശ്വിന്‍ മുതല്‍ നെഹ്റ വരെ...