ദേശീയം

ശ്രീനഗര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് രണ്ട് ശതമാനം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  ശ്രീനഗറിലെ റീപോളിംഗ് നടന്ന 38 പോളിംഗ് ബൂത്തുകളില്‍ പോളിംഗ് രണ്ട് ശതമാനം മാത്രം. ഞായറാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശ്രീനഗര്‍ ലോക്‌സഭാ സീറ്റില്‍ ആകെ രേഖപ്പെടുത്തിയ വോട്ട് 7.14 ശതമാനമായിരുന്നു. ഇന്ന് റീപോളിംഗ് നടന്ന 38 പോളിംഗ് സ്‌റ്റേഷനുകളില്‍ ആകെ 35, 169 വോട്ടര്‍മാരായിരുന്നു ഉള്ളത്. വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 702 പേര്‍ മാത്രമാണ്. 

ചാദൂരയില്‍ 16ഉം ബുദ്ഗാമില്‍ എട്ടും ബീര്‍വയില്‍ അഞ്ചും ചരാരിഷെരീഫില്‍ എട്ടും ഖാന്‍സാഹിബിലില്‍ ഒന്നും പോളിംഗ് സ്‌റ്റേഷനുകളിലാണ് റീപോളിംഗ് നടന്നത്. ഞായറാഴ്ച നടന്ന ഉപ തെരഞ്ഞെടുപ്പില്‍ വ്യാപകമായ അക്രമമുണ്ടായതിനെത്തുടര്‍ന്ന് 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. 

ഇന്നത്തെ റീപോളിംഗില്‍ കാര്യമായ ആകമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഏപ്രില്‍ 15നാണ് തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനം. 2014 പൊതുതെരഞ്ഞെടുപ്പില്‍ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 26 
ശതമാനമായിരുന്നു പോളിംഗ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ പടിയിറങ്ങി, ബില്‍ ആന്റ് മെലിൻഡ‍ ഗേറ്റ്‌സില്‍ ഇനി മെലിൻഡ‍യില്ല; 1250 കോടി ഡോളര്‍ ജീവകാരുണ്യത്തിന്

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍