ദേശീയം

ജസ്റ്റിസ് കര്‍ണന്‍ വീണ്ടും: ഈ മാസം 28ന് തന്റെ വസതിയില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി തനിക്ക് വാറണ്ട് അയച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഏഴു ജഡ്ജിമാര്‍ ഈ മാസം 28ന് തന്റെ കുടുംബ വസതിയില്‍ ഹാജരാകണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണന്റെ നിര്‍ദേശം. 

പട്ടികജാതി-പട്ടിഗവര്‍ഗ പീഡന നിരോധന നിയമം ലംഘിച്ചതിന് ഏഴുപേരും വിശദീകരണം നല്‍കണമെന്നാണ് ജ.കര്‍ണന്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ഒരു ദലിതനായതിന്റെ പേരില്‍ താന്‍ വിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്ന കര്‍ണനെതിരേ സുപ്രീം കോടതി മാര്‍ച്ച് പത്തിന് അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചിരുന്നു. പിന്നീട് മാര്‍ച്ച് 31ന് സുപ്രീം കോടതിയില്‍ ഹാജരായ അദ്ദേഹത്തോട് കോടതിയലക്ഷ്യ നടപടികള്‍ക്ക് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചിരുന്നു. ഈ ദിവസം നടന്ന വാദത്തില്‍ സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ ജ.കര്‍ണര്‍ന്റെ മാനസിക നിലയെ കുറിച്ച് ചോദിച്ചതും ഇത് മറ്റുള്ള ആറ് ജഡ്ജിമാര്‍ ശരിവെയ്ക്കുകയും ചെയ്തത് തുറന്ന കോടതിയില്‍ തന്നെ അമാനിക്കുന്നതിന് തുല്യമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം