ദേശീയം

പ്രതികാരം ചെയ്യാന്‍ ഓംപുരിയുടെ പ്രേതം മുംബൈയിലുണ്ടെന്ന് പാക് ചാനല്‍. പ്രേതത്തിന്റെ വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ അതിരുകടന്നും വിസ്മയിപ്പിച്ച അഭിനേതാവ് ഓംപുരി മരണശേഷവും വിസ്മയിപ്പിക്കുകയാണെന്നാണ് പാകിസ്ഥാന്‍ ചാനലായ ബോള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓംപുരിയുടെ പ്രേതം മുംബൈയിലെ വസതിയില്‍ അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായ ആളുകളോട് പ്രതികാരം വീട്ടാനെത്തിയിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായി കാണിച്ചുകൊണ്ടാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.


ഇന്ത്യയിലുള്ളതുപോലെത്തന്നെ ഓംപുരിയ്ക്ക് പാക്കിസ്ഥാനിലും ആരാധകര്‍ ഏറെയുണ്ട്. ഓംപുരിയുടെ മരണം ഗൂഢാലോചനയുടെ ഭാഗമായുണ്ടായ കൊലപാതകമാണ് എന്ന് അന്നുതൊട്ടുതന്നെ പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. പാക്കിസ്ഥാന്‍ മാധ്യമങ്ങളൊക്കെയും ഓംപുരിയുടെ മരണത്തെ പാക്കിസ്ഥാനി നടനുണ്ടായ മരണത്തിനുസമാനമായാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഓംപുരിയെ കൊന്നതാണെന്നുവരെ ചില മാധ്യമങ്ങള്‍ പ്രചരിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്നാണ് ജനുവരി പതിനാലിന് പാക്കിസ്ഥാന്‍ ചാനലായ ബോല്‍ ന്യൂസ് സിസിടിവി ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി ഓംപുരിയുടെ പ്രേതം പ്രതികാരം വീട്ടാനായി മുംബൈയിലെ വസതിയ്ക്ക് പുറത്തേക്ക് വരുന്ന വാര്‍ത്ത പുറത്തുവിട്ടത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനോട് പ്രതികാരം വീട്ടാനായി അദ്ദേഹത്തിന്റെ വസതിയ്ക്കു മുന്നില്‍ ഓംപുരിയെത്തിയതായാണ് ബോല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി 14നാണ് പാക്കിസ്ഥാനില്‍ ഇത് സംപ്രേഷണം ചെയ്തത്. ഇന്ത്യയില്‍ ഇത് അടുത്തിടെ ആജ് തക് ചാനല്‍ വാര്‍ത്തയാക്കി നല്‍കിയിരുന്നു. എന്നാല്‍ വളരെ പെട്ടെന്നുതന്നെ ഈ വാര്‍ത്ത ആജ് തക് തങ്ങളുടെ സൈറ്റുകളില്‍നിന്നും വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ ബോംബെ ടൈംസാണ് പാക്കിസ്ഥാന്‍ ചാനല്‍ ബോല്‍ ന്യൂസിന്റെ ഈ വാര്‍ത്ത വീണ്ടും എത്തിച്ചിരിക്കുന്നത്.
ഓംപുരിയുടെ പ്രേതത്തെക്കുറിച്ചുള്ള ബോല്‍ന്യൂസ് വാര്‍ത്ത കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി