ദേശീയം

ഡാമിലെ ജലം നീരാവിയാകാതിരിക്കാന്‍ തെര്‍മോകോള്‍ വെള്ളത്തിന് മുകളില്‍ നിരത്തി; ബുദ്ധി തമിഴ്‌നാട് മന്ത്രിയുടേത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജലം സംരക്ഷിക്കാന്‍ വഴി കണ്ടുപിടിച്ചാണ് തമിഴ്‌നാട് മന്ത്രിസഭയില്‍ അംഗമായ സെല്ലൂര്‍.കെ.രാജു മാധ്യമപ്രവര്‍ത്തകരേയും കൂട്ടി മധുരൈയിലെ വൈഗൈ ഡാമിലെത്തിയത്. മന്ത്രിയുടെ പ്ലാന്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ ഒന്നു ഞെട്ടി. 

നീരാവിയായി ജലം പോകാതിരിക്കാന്‍ തെര്‍മോകോള്‍ ഉപയോഗിച്ച് ഡാം മൂടുകയാണ് ജലസംരക്ഷണത്തിന് മന്ത്രി കണ്ടുപിടിച്ച വഴി. വിദേശ രാജ്യങ്ങളില്‍ ജലം ആവിയായി പോകാതിരിക്കാന്‍ ഈ വഴിയാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി പറയുന്നു. 

എന്നാല്‍ തമിഴ്‌നാട്ടിലെ കാറ്റ് മന്ത്രിയുടെ മണ്ടന്‍ പദ്ധതി പൊളിച്ചു. സെല്ലോട്ടേപ്പ് ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിട്ട തെര്‍മോകോളുകള്‍ ശക്തമായ കാറ്റില്‍ നാലുപാടും ചിതറി. എന്നിട്ടും തോല്‍വി സമ്മതിക്കാന്‍ തയ്യാറാകാതെ മന്ത്രി തന്നെ ഡാമിലെ വെള്ളത്തിന് മുകളില്‍ തെര്‍മോകോള്‍ നിരത്താനിറങ്ങി. പക്ഷെ മന്ത്രിക്ക് തോറ്റ് പിന്മാറേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു