ദേശീയം

രാജ്യത്തെ വിധവകളെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍; സര്‍ക്കാരിന് ഒരു ലക്ഷം പിഴ വിധിച്ച് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വിധവകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിധവകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. 

വിമര്‍ശനത്തിന് പുറമെ കേന്ദ്ര സര്‍ക്കാരിന് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ താത്പര്യമില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കോടതി എന്തെങ്കിലും പറയുമ്പോള്‍ കോടതി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നതെന്നും കോടതി പറഞ്ഞു. 

ജസ്റ്റിസ് മദന്‍.ബി.ലോക്കൂരും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്. രാജ്യത്തെ വിധവകള്‍ക്കായി ഒന്നും ചെയ്യാന്‍ താത്പര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ പറയുന്നതെന്നും കോടതി കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ