ദേശീയം

ഛത്തീസ്ഗഡിലെ ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ വന്‍ ആയുധശേഖരം കൈക്കലാക്കിയതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഇന്നലെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വന്‍ ആയുധ ശേഖരങ്ങള്‍ നഷ്ടമായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മാവോയിസ്റ്റ് മേഖലയായ ദക്ഷിണ ബസ്തറിലെ ബുര്‍കാപാലിനു സമീപമാണ് ആക്രമണമുണ്ടായത്.

13 എകെ അസാള്‍ റൈഫിള്‍സും അഞ്ച് ഇന്‍സാസ് റൈഫിള്‍സും ഉള്‍പ്പെടെ 22 സ്മാര്‍ട്ട് ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ കൈക്കലാക്കി. പല തരത്തിലുള്ള തോക്കുകളുടെ 3,420 തിരകള്‍, എകെ റൈഫിള്‍സിന്റെ 75 മാഗസീന്‍സ്, ഇന്‍സാസിന്റെ 31 മാഗസീന്‍സ്, ഗ്രനേഡ് ലോഞ്ചറില്‍ ഉപയോഗിക്കുന്ന 67 തിരകള്‍, 22 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, രണ്ട് ബൈനോക്കുലര്‍, അഞ്ച് വയര്‍ലസ് സെറ്റുകള്‍, ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുന്ന മെറ്റല്‍ ഡിക്റ്ററ്റര്‍ എന്നിവയെല്ലാം നഷ്ടമായിട്ടുണ്ട്.

പ്രദേശത്ത് റോഡ് നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 99 ജവാന്‍മാരാണ് സംഘത്തിലുണ്ടായിരുന്നത്. മുന്നൂറിലേറെ വരുന്ന മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ ജവാന്‍മാരിലൊരാള്‍ പറഞ്ഞു. ജവാന്‍മാരുടെ പ്രത്യാക്രമണത്തില്‍ ഏതാനും മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ