ദേശീയം

തമിഴ്‌നാട്ടില്‍ പൂട്ടിയ മദ്യശാലകള്‍ തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് പൂട്ടിയ മദ്യവില്‍പ്പന ശാലകളൊന്നും ഇപ്പോള്‍ തുറക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. ദേശീയ സംസ്ഥാന പാതകള്‍ തദേശസ്ഥനങ്ങള്‍ക്ക് കീഴിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 

തദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ദേശീയപാതകള്‍ ഏറ്റെടുക്കാന്‍ എല്ലാ തദേശസ്ഥാപനങ്ങള്‍ക്കും തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് ഏപ്രില്‍ 25നകം നടപ്പാക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. അതിനിടയ്ക്കായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ദേശീയ പാതയോരത്തുള്ള മദ്യശാലകളെല്ലാം മാറ്റി സ്ഥാപിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് മദ്യശാലകളെല്ലാം പൂട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച