ദേശീയം

തമിഴ് നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു: മലയാള സിനിമയിലെ 'ഗൗണ്ടര്‍' വേഷക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടന്‍ വിനു ചക്രവര്‍ത്തി വാര്‍ദ്ധക്യസഹജമായ കാരണത്താല്‍ അന്തരിച്ചു. സംഘം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. തുടര്‍ന്ന് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തില്‍ ഗൗണ്ടര്‍ വേഷത്തില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

മലയാളത്തില്‍ തമിഴ് ചേരുവയുള്ള കഥകള്‍ പറയുന്നുണ്ടെങ്കില്‍ വിനു ചക്രവര്‍ത്തിയെയായിരുന്നു ഗൗണ്ടര്‍ വേഷത്തിന് വിളിച്ചിരുന്നത്. ഗൗണ്ടര്‍ എന്നാല്‍ വിനു ചക്രവര്‍ത്തി എന്ന് മലയാള സിനിമയില്‍ അലിഖിതമായ നിബന്ധനയുണ്ടായിരുന്നു. മലയാളികള്‍ക്ക് അത്രത്തോളം പരിചിതമായിക്കഴിഞ്ഞിരുന്നു വിനു ചക്രവര്‍ത്തിയെ. മലയാളത്തില്‍ പത്തോളം ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു.

ആശുപത്രിയില്‍ നടന്‍ ശരത്കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ (ഫയല്‍)

രജനികാന്തിന്റെ ലക്കി ടോക്കണ്‍ എന്ന് അറിയപ്പെട്ടിരുന്നതായിരുന്നു വിനുചക്രവര്‍ത്തിയുടെ തമിഴ് സിനിമാ ജീവിതം. രജനികാന്തിനൊപ്പം പതിനൊന്നോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം വിനുചക്രവര്‍ത്തി അഭിനയിച്ചിട്ടുണ്ട്. ആയിരത്തിലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. രണ്ടുവര്‍ഷത്തിലധികമായി സിനിമാ മേഖലയില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. വാര്‍ദ്ധക്യസഹജമായ കാരണങ്ങളാലായിരുന്നു മാറിനിന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും