ദേശീയം

ശ്രീശ്രീ രവിശങ്കറിനെതിരെ ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ശ്രീശ്രീ രവിശങ്കിറിനെതിരെ ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്.മെയ് 9ന് മുമ്പ് മറുപടി നല്‍കാനാണ് ജസ്റ്റീസ് സ്വതന്തര്‍ കുമാര്‍ അധ്യതക്ഷനായ ബഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ഹരിത ട്രൈബ്യൂണലിന്റെ വിധിയെ അംഗീകരിക്കാതിരുന്നതിന് എതിരെയുള്ള ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് യമുനാതടത്തില്‍ നടത്തിയ സാംസ്‌കാരികോത്സവം യമുനാതീരത്തെ ജൈവഘടനെ താറുമാറാക്കിയെന്നും പിഴയടക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിയമിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിഴയടക്കാന്‍ ആവശ്യപ്പെട്ട ട്രൈബ്യൂണലിനോട് അതിന്റെ ഉത്തരവാദിത്വം പരിപാടി നടത്താന്‍ അനുവാദം നല്‍കിയ സര്‍ക്കാരിനും കോടതിക്കുമാണെന്നായിരുന്നു രവിശങ്കറിന്റെ മറുപടി. 

ഇത് കോടതിയെ ധിക്കരിക്കലാണെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകന്‍ മനോജ് മിശ്ര നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നത്. 

തോന്നുന്നതെല്ലാം പറയാനുള്ള സ്വതന്ത്ര്യമുണ്ടെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന് രവിശങ്കറിനോട്  കോടതി ചോദിച്ചിരുന്നു.നിങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വ ബോധവും ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു