ദേശീയം

ബോര്‍ഡിങ് പാസിന് ആധാറും മൊബൈല്‍ ഫോണും; വിമാനത്താവളങ്ങളില്‍ എല്ലാം ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിമാനത്താവളങ്ങളില്‍ ഇനി ബോര്‍ഡിങ് പാസിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും. വിമാനത്താവളങ്ങളിലെ നടപടികള്‍ ഡിജിറ്റിലാക്കുന്നതിനായാണ് ബോര്‍ഡിങ് പാസിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

ഡിജി യാത്ര പദ്ധതിയുടെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ബോര്‍ഡിങ് പാസും, മറ്റ് സുരക്ഷ നടപടികളും ഡിജിറ്റലാക്കുന്നത് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. 

ഡിജിറ്റലാകുന്നതോടെ മറ്റ് രേഖകളൊന്നും വേണ്ടിവരില്ല. ആധാര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് എന്നിവയിലൂടെ യാത്രക്കാരെ തിരിച്ചറിയാന്‍ സാധിക്കും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് വ്യോമയാന മന്ത്രി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ