ദേശീയം

ട്രാന്‍സ്‌ജെന്‍ഡറുകള്‍ സാരിയുടുക്കരുതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

സമകാലിക മലയാളം ഡെസ്ക്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ സാരിക്ക് പകരം ധരിക്കേണ്ടത് പാന്റും ഷര്‍ട്ടുമാണെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ. ഡെവലപ്പിങ് മൊഡ്യൂള്‍സ് ഫോര്‍ സെന്‍സിറ്റൈസിങ് ട്രാന്‍സ്‌ജെന്‍ഡര്‍ പീപ്പിള്‍ ആന്‍ഡ് സ്‌റ്റെയ്ക്‌ഹോള്‍ഡേഴ്‌സ് എന്ന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.

അവര്‍ സ്ത്രീകളോ പുരുഷന്മാരോ അല്ല. അതുകൊണ്ട് അവര്‍ സാരിയുടുക്കരുത്. അവര്‍ പുരുഷന്‍മാരുടെ വസ്ത്രങ്ങളും ധരിക്കണം. ഞാന്‍ അവരെ നിര്‍ബന്ധിക്കുകയല്ല, എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും സാരി ധരിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ പരിപാടിയില്‍ തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ പാസാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അത്താവാലെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം