ദേശീയം

ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തെറ്റെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ സമീപ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സിപിഎം കേരള നേതൃത്വവുമായി ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് കേന്ദ്ര നേതൃത്വം. ഒരു വിഭാഗം മാധ്യമങ്ങളില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അവയ്ക്ക് അടിസ്ഥാനമില്ലെന്നും പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരത്തെ സമാധാന യോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതിലും സമാധാനയോഗം ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടെന്ന നിലയില്‍ വിളിച്ചു ചേര്‍ത്തതിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇവയെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് പിബി വാര്‍ത്താക്കുറിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍