ദേശീയം

ശശി തരൂരിന് മിണ്ടാതിരിക്കാനുള്ള അവകാശത്തെ മാനിക്കണം; അര്‍ണാബിനും റപ്പപ്ലിക് ചാനലിനും നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് റിപ്പപ്ലിക് ടിവിയെ വിലക്കണമെന്ന ശശി തരൂരിന്റെ ഹര്‍ജിയില്‍ ചാനലിനും മേധാവി അര്‍ണാബ് ഗോസ്വാമിക്കും നോട്ടിസ് അയക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ശശി തരൂരിന് ഇക്കാര്യത്തില്‍ മൗനം പാലിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് കോടതി ചാനലിനോടു നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ നേരത്തെ കോടതിയില്‍ നല്‍കിയ ഉറപ്പു ലംഘിച്ചുകൊണ്ടാണ് റിപ്പബ്ലിക് ചാനലിന്റെ പ്രവര്‍ത്തനം എന്നു ചൂണ്ടിക്കാട്ടിയാണ് ശശി തരൂര്‍ ഹര്‍ജി നല്‍കിയത്. പ്രതികരണം തേടി ചാനല്‍ തന്നെ വേട്ടയാടുകയാണെന്ന് തരൂര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതു കണക്കിലെടുത്ത കോടതി തരൂരിന് മിണ്ടാതിരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് ചാനലിനോടു നിര്‍ദേശിച്ചു. 

സുനന്ദയുടെ മരണത്തെ കൊലപാതകം എന്നു പരാമര്‍ശിച്ചുകൊണ്ടാണ് റിപ്പബ്ലിക് ടിവി വാര്‍ത്ത നല്‍കുന്നത്. ഒരു കോടതിയും ഇക്കാര്യത്തില്‍ തീര്‍പ്പു പറഞ്ഞിട്ടില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നീതിപൂര്‍വകമായ വിചാരണയെ  ബാധിക്കുമെന്ന് തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. തെളിവുകളും പൊലീസ് റിപ്പോര്‍ട്ടും മാത്രമാണ് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയതെന്നും തരൂരിനെ കൊലപാതകി എന്നു വിളിച്ചിട്ടില്ലെന്നും ചാനലിന്റെ അഭിഭാഷകന്‍ പറഞ്ഞു. 

ഹൈക്കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു