ദേശീയം

രജനികാന്തിനെ കാണാന്‍ ബിജെപി നേതാവെത്തി; രാഷ്ട്രീയമില്ലെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാഷ്ട്രീയ പ്രവേശന ചര്‍ച്ചള്‍ക്ക് വീണ്ടും ശക്തി പകര്‍ന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ മറ്റൊരു ബിജെപി നേതാവ് കൂടി സന്ദര്‍ശിച്ചു. ബിജെപിയുടെ യുവ മോര്‍ച്ച ദേശീയ പ്രസിഡന്റ് എംപി പൂനം മഹാജനാണ് ഞായറാഴ്ച ചെന്നൈയില്‍ രജനിയെ കാണാനെത്തിയത്. 

എന്നാല്‍ ഇവരുടെ കൂടിക്കാഴ്ച വാര്‍ത്തയായതിന് പിന്നാലെ തന്നെ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. മുംബൈയില്‍ നിന്നുമുള്ള ലോക്‌സഭാ അംഗമാണ് പൂനം. ട്വിറ്ററിലൂടെ പൂനമായിരുന്നു രജനികാന്തിന് സന്ദര്‍ശിച്ച കാര്യം പുറത്തുവിട്ടത്. 

ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട് രാഷ്ട്രീയം പ്രതിസന്ധിയിലായപ്പോഴായിരുന്നു രജനിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവമായത്. പുതിയ പാര്‍ട്ടി രൂപീകരിച്ചാണോ, നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ എതിലെങ്കിലും ഭാഗമായിട്ടാണോ രജനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

തമിഴ് രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍ അതില്‍ നിന്നും നേട്ടം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കങ്ങള്‍. രജനിയെ ബിജെപി പാളയത്തിലേക്ക് കൊണ്ടുവന്ന് തമിഴ് രാഷ്ട്രീയത്തില്‍ ശക്തി വര്‍ധിപ്പിക്കാനാകും ബിജെപി നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി