ദേശീയം

ബിജെപിയും സിപിഎമ്മും തമ്മില്‍ വ്യത്യാസമില്ലെന്ന് മമതാ ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത് ബംഗാള്‍ വിഭജനത്തിനാണെന്നും ഇക്കാര്യത്തില്‍ സിപിഎമ്മും ബിജെപിയും വ്യത്യാസമില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. 

രാജ്യത്താകെ ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ ബംഗാള്‍ വിഭജനമെന്ന നിലപാട് അംഗീകരിക്കാനാകില്ല. ബംഗാളില്‍ സിപിഎം ഇരട്ടത്താപ്പാപ്പ് അവസാനിപ്പിക്കണം. എന്ത് സംഭവിച്ചാലും സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കില്ല. ഇക്കാര്യത്തില്‍ ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറാണ്. വിഭജനത്തിന്റെ പേരില്‍ ഈ കുന്നുകള്‍ വിട്ടുകൊടുക്കില്ല. ഈ കുന്നുകളാണ് ബംഗാളിന്റെ സൗന്ദര്യം.

ഡാര്‍ജിലിംഗില്‍ ഗൂര്‍ഖാലാന്റ് വേണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രക്ഷോഭം. ഗൂര്‍ഖാ ജന്മുക്തിയുടെ നേതൃത്വത്തില്‍ നടക്കുന്ന 56 ദിവസം പിന്നിടുമ്പോഴും സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍