ദേശീയം

സ്ത്രീകളെ ബഹുമാനിക്കൂ; ആര്‍ക്കും സിനിമയെ വിമര്‍ശിക്കാം; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ഫാന്‍സിനെതിരെ നടന്‍ വിജയ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള തെറിവിളിയും ഭീഷണിയും അവസാനിപ്പിക്കണമെന്ന് നടന്‍ വിജയ്. സ്ത്രീകളെ ബഹുമാനിക്കുവെന്നും ആരാധകരോട് വിജയ്‌ഏത് സിനിമയെയും പറ്റി വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഏത് കാരണത്തിന്റെ പേരിലായാലും സ്ത്രീകളുടെ അന്തസ് താഴ്ത്തിക്കെട്ടുന്ന രീതിയില്‍ സംസാരിക്കുന്നതിനോട് ഒരു കാലത്തും തനിക്ക് യോജിക്കാനാകില്ല. എല്ലാവരും സ്ത്രീകളെ സ്തുതിക്കണമെന്നതാണ് എന്റെ കാഴ്ചപ്പാട്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ വേദനിപ്പിക്കുന്നതും തെറ്റായ കാഴ്ചപ്പാടുകളും അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുന്നതായും വിജയ്. 

വിജയ് അഭിനയിച്ച സിനിമയെപ്പറ്റി ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ്  മാധ്യമപ്രവര്‍ത്തക ധന്യാരാജേന്ദ്രനെതിരെ തെറിയഭിഷേകവുമായി വിജയ് ആരാധകര്‍ രംഗത്തെത്തിയത്. ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ജബ് ഹരി മെറ്റ് സേജല്‍ എന്ന ചിത്രം കണ്ടതിന് ശേഷം ധന്യ ട്വിറ്ററില്‍ കുറിച്ച വരികളാണ് വിജയ് അരാധകരെ ചൊടിപ്പിച്ചത്. വിജയ് ചിത്രമായ സുരയെക്കാള്‍ മോശമാണ് ഷാരൂഖ് ചിത്രമെന്നായിരുന്നു ധന്യയുടെ ട്വീറ്റ്. ഇതേ തുടര്‍ന്നാണ് അസഭ്യവും ഭീഷണിയും നിറഞ്ഞ ട്വീറ്റുകളുടെ പ്രവാഹമുണ്ടായത്. മൂന്ന് ദിവസത്തിനിടെ 63000ത്തിലധികം ട്വീറ്റുകളാണ് ഉണ്ടായിട്ടുള്ളത്.

തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണെന്നായിരുന്നു അതിന് ശേഷമുണ്ടായ ധന്യയുടെ പ്രതികരണം. ധന്യയുടെ പരാതിയെ തുടര്‍ന്ന് നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ കൂടിയാണ് വിജയ് മറുപടിയുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു