ദേശീയം

സ്വയം പ്രഖ്യാപിത ആള്‍ദൈവം സൈക്കിള്‍ മോഷണ കേസില്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഓം സ്വാമിയെ മോഷണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് വര്‍ഷം മുന്‍പ് സൈക്കിളും, ചില രേഖകളും മോഷ്ടിച്ചെന്ന ഓം സ്വാമിയുടെ സഹോദരന്റെ പരാതിയിലാണ് അറസ്റ്റ്. 

ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് വിനോദനാഥ് ജാ എന്ന ഓം സ്വാമി ശ്രദ്ധേയനാകുന്നത്. ബിഗ് ബോസില്‍ വനിതാ താരങ്ങളോട് മോശമായി പെരുമാറിയതിനായിരുന്നു പരിപാടിയില്‍ നിന്നും ഇയാളെ പുറത്താക്കിയത്‌. ഡല്‍ഹിയിലെ സാകെറ്റ് കോടതി ഓം സ്വാമിയെ സൈക്കിള്‍ മോഷണകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണെന്ന് പൊലീസ് പറയുന്നു. 

2008ലാണ് കേസിന് ആസ്പദമായ സംഭവം. തന്റെ സൈക്കിള്‍ ഷോപ്പ് കുത്തിത്തുറന്ന് 11 സൈക്കിളുകളും, വീടിന്റെ രേഖകളും മോഷ്ടിച്ചെന്നാണ് ഓം സ്വാമിയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഓം സ്വാമിക്കെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഉത്തരകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര എന്ന സ്ഥലത്ത് ഒളിവില്‍ കഴിയവെയാണ് ഇയാളെ പൊലീസ് പിടികൂടിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി