ദേശീയം

രാഹുലിന് പിന്നാലെ സോണിയാ ഗാന്ധിയേയും കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഒരാഴ്ച മുന്‍പായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പറഞ്ഞുള്ള പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ അമേഠിയില്‍ നിറഞ്ഞത്. മകന്റെ ഊഴം കഴിഞ്ഞു. ഇനി ട്രോള്‍ അമ്മയ്‌ക്കെതിരെ. 

സോണിയാ ഗാന്ധിയെ കാണാനില്ലെന്ന് പറഞ്ഞുള്ള പോസ്റ്ററുകള്‍ റായ്ബറേലിയില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. സോണിയയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പോസ്റ്ററില്‍ പരിഹസിക്കുന്നു. 

റായ്ബറേലിയിലെ ജനങ്ങള്‍ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. തങ്ങളുടെ ജനപ്രതിനിധിയാല്‍ വഞ്ചിതരായ ജനങ്ങളാണ് ഇതിന് പിന്നിലെന്ന് പറയുന്ന പോസ്റ്ററുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കാനാരംഭിച്ചിട്ടുണ്ട്. 

ഫെബ്രുവരിക്ക് ശേഷം അമേഠിയിലേക്ക് രാഹുല്‍ എത്തിയിട്ടില്ല. സോണിയാ ഗാന്ധിയാകട്ടെ ഈ വര്‍ഷം തന്റെ മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടുമില്ല. ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ അമേഠിയില്‍ എത്തിയിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന പേരില്‍ അമേഠിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രാഹുല്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. 

സോണിയയ്ക്കും രാഹുലിനുമെതിരായ പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്