ദേശീയം

ഡെല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നവജാതശിശു ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കൊളേജില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ കൊല്ലപ്പെട്ടതിന് പിന്നാലെ ഡെല്‍ഹിയിലും സമാന സംഭവം. ഡെല്‍ഹിയിലെ റാവു തുല റാം സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. ഓക്‌സിജന്‍ വിതരണത്തിലുള്ള ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കുഞ്ഞിന് ശ്വാസതടസം ഉണ്ടായപ്പോള്‍ ഡോക്ടര്‍മാരെ അറിയിച്ചു. ആശുപത്രിയില്‍ ആവശ്യത്തിന് ഒക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് കുഞ്ഞിന്റെ പിതാവ് ബ്രിജേഷ് കുമാര്‍ സിങ് പറഞ്ഞു. ആശുപത്രിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. കുഞ്ഞിന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി