ദേശീയം

യോഗി ആദിത്യനാഥിന്റെ ഉറപ്പ് പാഴ്‌വാക്കായി; അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് സൗജന്യയാത്ര ലഭിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട യാത്രക്കാരെ അധികൃതര്‍ കയ്യൊഴിഞ്ഞു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ക്ക് യുപി സര്‍ക്കാര്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യാത്രക്കാരില്‍ നിന്നും ബസ് ജീവനക്കാര്‍ പണം ഈടാക്കി. കൂടാതെ ഖതൗലിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് യാത്രക്കാരെ ഇറക്കിവിട്ടതായും യാത്രക്കാര്‍ വെളിപ്പെടുത്തി.

ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളിലാണ് യാത്രക്കാര്‍ക്ക്  പകരം യാത്രാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. തികച്ചും സൗജന്യയാത്രയായിരിക്കുമെന്നായിരുന്നു അധികൃതരുടെ വിശദികരണം. എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ബസ് ജീവനക്കാര്‍ പാലിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.

യാത്രക്കാര്‍ ട്രയിന്‍ ടിക്കറ്റ് കാണിച്ചിട്ടും ബസ് ജീവനക്കാര്‍ സൗജന്യയാത്ര അനുവദിക്കാന്‍ തയ്യാറായില്ല. പണം നല്‍കാന്‍ തയ്യാറാല്ലെങ്കില്‍ ഇറങ്ങണമെന്നായിരുന്നു ജീവനക്കാരുടെ ഭീഷണി. യാത്രക്കാരില്‍ നിന്നും 125 രൂപ ഈടാക്കിയതായും യാത്രക്കാര്‍ പറയുന്നു. യാത്രക്കാരില്‍ അപകടത്തില്‍ പരുക്കേറ്റവരുമുണ്ടായിരുന്നു. ട്രയിന്‍ അപകടത്തില്‍ 23 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍