ദേശീയം

അമിത്ഷായുടെ തമിഴ്‌നാട് സന്ദര്‍ശനം മാറ്റി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നാളെ ആരംഭിക്കാനിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മൂന്ന് ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനം മാറ്റി. തമിഴ്‌നാട്ടിലെ പാര്‍ട്ടി നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. അമിത്ഷായുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിരുന്നു തമിഴ്‌നാട് സന്ദര്‍ശനം.

സന്ദര്‍ശനം മാറ്റിയെങ്കിലും പുതിയ തിയ്യതി അറിയിച്ചിട്ടില്ല. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധപരിപാടികള്‍ ചെന്നൈയിലും കോയമ്പത്തൂരിലും ആസൂത്രണം ചെയ്തിരുന്നു. സാധാരണപ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനാലും ഗൃഹസന്ദര്‍ശനം നടത്തുന്നതിനാലും വലിയ തയ്യാറെടുപ്പുകള്‍ തമിഴനാട് പാര്‍ട്ടി ഘടകം നടത്തിയിരുന്നു.മറ്റുതിരക്കുകളെ തുടര്‍ന്നാണ് പരിപാടി മാറ്റിവെക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. മെയ് മാസത്തില്‍ സന്ദര്‍ശിക്കാനായിരുന്നു നേരത്തെ അമിത് ഷായുടെ തീരുമാനം. അത് പിന്നീട് ഓഗസ്റ്റ് 22 മുതല്‍ 24 തിയ്യതികളിലേക്ക് മാറ്റുകയായിരുന്നു. 

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ അടിത്തട്ട് മുതല്‍ പാര്‍ട്ടിഘടകം ശക്തിപ്പെടത്താനാണ് അമിത്ഷായുടെ സന്ദര്‍ശനം. നിലവില്‍ ലോക്‌സഭയില്‍ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ നിന്ന് ഒരു എംപിമത്രമാണുള്ളത്. എന്നാല്‍ 234 അംഗമന്ത്രിസഭയില്‍ ബിജെപിക്ക് ഒരു എംഎല്‍എ പോലുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?