ദേശീയം

രാജ്യത്തെ 169 മക്‌ഡോണാള്‍സ് ഫ്രാഞ്ചൈസികള്‍ പൂട്ടുന്നു: നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ വടക്ക്, കിഴക്ക് സംസ്ഥാനങ്ങളിലുള്ള മക്‌ഡൊനാള്‍ഡ് റെസ്‌റ്റൊറന്റുകള്‍ ഉടനെ പൂട്ടിയേക്കുമെന്ന് വാര്‍ത്ത. യുഎസ് ആസ്ഥാനമായുള്ള കമ്പനി ഫ്രാഞ്ചൈസി എഗ്രിമെന്റ് റദ്ദാക്കുമെന്ന് അറിയിച്ചതിനെതുടര്‍ന്നാണിത്. 

മക് ഡോണാള്‍ഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വിക്രം ബക്ഷിയുടെ കൊണാട്ട് പ്ലാസ റസ്‌റ്റൊറന്റസ് ലിമിറ്റഡ് എന്നിവയ്ക്കാണ് ഈ സംസ്ഥാനങ്ങളില്‍ ഫ്രാഞ്ചൈസികള്‍ നടത്തുന്നതിന് അനുമതിയുള്ളത്. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ പോകുന്നത്. 

കമ്പനിയുടെ പേര് ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങള്‍ വില്‍ക്കുന്നത് 15 ദിവസത്തിനുള്ളില്‍ നിര്‍ത്തണമെന്ന് മക്‌ഡൊണാള്‍ഡ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതേസമയം കമ്പനി ഈ പ്രദേശങ്ങളില്‍ പുതിയ ഫ്രാഞ്ചൈസികളെ തേടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്