ദേശീയം

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി പൊലീസിനെ കാത്തിരിക്കേണ്ട; വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായുള്ള പൊലീസ് വെരിഫിക്കേഷന്‍ പുര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നു. പൊലീസ് വെരിഫിക്കേഷന്‍ വൈകുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. 

ദേശീയ ക്രിമിനല്‍ ഡാറ്റാ ബാങ്കിലെ വിവരങ്ങള്‍ ഉപയോഗിച്ച് പൊലീസിന് സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ അറിയാനാകും. ഇതോടെ അടുത്ത വര്‍ഷത്തോടെ പാസ്‌പോര്‍ട്ടിനുള്ള പൊലീസ് വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓണ്‍ലൈന്‍ വഴിയുള്ള പൊലീസ് വെരിഫിക്കേഷന്‍ ബംഗളൂരു നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നു. ഇത് വിജയകരമായതോടെ പദ്ധതി രാജ്യം മുഴുവന്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

ഓണ്‍ലൈന്‍ വെരിഫിക്കേഷനായി ജില്ലാ പൊലീസ് അധികാരികളുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ആധാര്‍ കാര്‍ഡ്, സിസിടിഎന്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടായിരിക്കും അപേക്ഷകനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊലീസ് ശേഖരിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി